കോട്ടയം: ഭാര്യാ വീടിനു സമീപം ആളൊഴിഞ്ഞ വീട്ടില്‍ ഓട്ടോ ഡ്രൈവറെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. കടുവാക്കുളം വെട്ടുകുഴിക്കു സമീപം പൂവൻതുരുത്ത് പുത്തൻപറമ്പിൽ പി.എസ്. ജെനീഷ് (36)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
നാൽക്കവലയ്ക്കു സമീപം കടുവാക്കുളത്ത് സറ്റേഷനറിക്കട നടത്തുന്ന ബൈജുവിന്റെ ആളൊഴിഞ്ഞ കുടുംബ വീട്ടിലാണ് ഇന്നലെ രാത്രി 11.30ന് മൃതദേഹം കണ്ടെത്തിയത്. ഈസ്റ്റ് പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ച മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. ഭാര്യ വിജിത.
ഭാര്യാവീടിനു സമീപം ഓട്ടോ ഡ്രൈവർ തൂങ്ങി മരിച്ചനിലയില്‍
