കോട്ടയം സ്വദേശിയായ ജ്വല്ലറി മാനേജർ ഗുരുവായൂരിൽ ലോ​ഡ്‌​ജിൽ ജീവനൊടുക്കി

ഗു​രു​വാ​യൂ​ർ: കോ​ട്ട​യം സ്വ​ദേ​ശി​യാ​യ മ​ധ്യ​വ​യ​സ്ക​നെ ലോ​ഡ്ജ് മു​റി​യി​ൽ തൂ​ങ്ങി​മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി. കോ​ട്ട​യം കൊ​ടു​ങ്ങൂ​ർ വാ​ഴൂ​രി​ൽ പ്ര​സാ​ദ​ത്തി​ൽ ര​വീ​ന്ദ്ര​ൻ (55) ആ​ണ് മ​രി​ച്ച​ത്.

പൊൻകുന്നത്തെ ദൈവസഹായം ജ്വല്ലറിയിൽ മാനേജർ കം അക്കൗണ്ടന്‍റാണ്. ഇ​ന്ന​ർ റിം​ഗ് റോ​ഡി​ൽ വ്യാ​പാ​ര​ഭ​വ​ന് സ​മീ​പ​ത്തെ സ്വ​കാ​ര്യ ലോ​ഡ്ജി​ൽ ഇ​ന്ന​ലെ രാ​ത്രി​യാ​ണ് ഇ​യാ​ൾ മു​റി​യെ​ടു​ത്ത​ത്.

ഇ​ന്ന് രാ​വി​ലെ ലോ​ഡ്ജ് ജീ​വ​ന​ക്കാ​ര​ൻ മു​റി കു​റ്റി​യി​ടാ​തെ ചാ​രി​യ നി​ല​യി​ൽ ക​ണ്ട​തി​നെ തു​ട​ർ​ന്ന് മു​റി തു​റ​ന്ന് നോ​ക്കി​യ​പ്പോ​ഴാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്. ഗു​രു​വാ​യൂ​ർ ടെ​മ്പി​ൾ പോ​ലീ​സ് മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Related posts

Leave a Comment