മാവേലിക്കര: ചെട്ടികുളങ്ങരയിൽ മുങ്ങി മരിച്ച കണ്ണമംഗലം തെക്ക് കോട്ടൂർ വടക്കതിൽ ആയില്യം സ്റ്റുഡിയോ ഉടമ ദയാലിന്റെയും രേവതിയുടേയും മകൻ ദ്രാവിഡ് (10), കണ്ണമംഗലം തെക്ക് മലയിൽ കൊച്ചുവീട്ടിൽ ശ്രീഅയ്യപ്പൻ എന്ന സ്വകാര്യ ബസ് ഉടമ രാജേഷിന്റെയും ലക്ഷമിയുടേയും മകൻ കാശിനാഥ് (7) എന്നിവരുടെ സംസ്കാരം ഇന്നു വൈകിട്ടു മൂന്നിനു വീട്ടുവളപ്പുകളിൽ നടക്കുമെന്നു ബന്ധുക്കൾ പറഞ്ഞു. സമയം കൃത്യമായി വ്യക്തമാക്കിയിട്ടില്ല.
രാവിലെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിക്കൊണ്ടിരിക്കുന്നു. ആലപ്പുഴ മെഡിക്കൽ കോളജിൽ പോസ്റ്റ് മോർട്ടം നടത്തിയ ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.ഇരുവരും കളിസ്ഥലത്തുനിന്ന് വീട്ടിലേക്ക് വരവെ വീടിനു സമീപത്തെ കുളത്തിൽ മുങ്ങിമരിക്കുകയായിരുന്നു. ഇന്നലെ വൈകിട്ട് 4 മണിയോടെ കളിക്കാനിറങ്ങിയ കുട്ടികളെ വീടിന് സമീപത്തെ പാടത്ത് കൃഷിക്കായി കുഴിച്ച ചെറിയ കുളത്തിൽ നിന്നാണ് കണ്ടെത്തിയത്.
വഴിയാത്രക്കാർ കുട്ടികളുടെ ചെരുപ്പുകൾ കുളത്തിന് സമീപത്ത് കിടക്കുന്നത് കണ്ട് നടത്തിയ പരിശോധനയിലാണ് കുട്ടികൾ കുളത്തിൽ വീണുകിടക്കുന്നത് കണ്ടെത്തിയത്. ഒരു മണിക്കൂറോളം കുളത്തിൽ വീണുകിടന്ന ഇവരെ കരയ്ക്കെത്തിക്കുന്പോൾ ജീവനുണ്ടായിരുന്നു. ഉടൻ തന്നെ തട്ടാരന്പലത്തിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ മാവേലിക്കര ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മാവേലിക്കര വിദ്യാധിരാജ വിധ്യാപീഠത്തിലെ ആറാം ക്ലാസ് വിദ്യാർത്ഥിയാണ് ദ്രാവിഡ്.
കളിക്കളത്തിൽനിന്നു യാത്ര പറഞ്ഞിറങ്ങിയത് മരണത്തിലേക്ക്
മാവേലിക്കര:ഉറ്റ സുഹൃത്തുക്കളായിരുന്ന കണ്ണമംഗലം തെക്ക് കോട്ടൂർ വടക്കതിൽ ആയില്യം സ്റ്റുഡിയോ ഉടമ ദയാലിന്റെയും രേവതിയുടേയും മകൻ ദ്രാവിഡ് (10), കണ്ണമംഗലം തെക്ക് മലയിൽ കൊച്ചുവീട്ടിൽ ശ്രീഅയ്യപ്പൻ എന്ന സ്വാകാര്യ ബസ്സിന്റെ ഉടമ രാജേഷിന്റെയും ലക്ഷമിയുടേയും മകൻ കാശിനാഥ് (7) എന്നിവർ കളിസ്ഥത്തു നിന്നും യാത്ര പറഞ്ഞിറങ്ങിയത് മരണത്തിലേക്ക് ആയിരുന്നോ എന്ന ദുഖത്തിലാണ് കൂട്ടുകാർ.
കളിസ്ഥലത്തുനിന്നും പോന്ന ഇവരുടെ ചെരിപ്പും സൈക്കിളും പാടശേഖരത്തിൽ കുഴിച്ച കുളത്തിന് സമീപത്തുനിന്നും കണ്ടെടുത്തതോടെയാണ് കുട്ടികൾ കുളത്തിൽ വീണിരിക്കാമെന്ന സംശയം നാട്ടുകാർക്കുണ്ടായത്. പിന്നീട് തിരച്ചിലിൽ ഇവരെ കണ്ടെത്തി. നാട്ടുർ ജീവന്റെ തുടിപ്പുണ്ടായിരുന്ന പിഞ്ചോമനകളേയും എടുത്ത് തട്ടാരന്പലത്തിലെ സ്വകാര്യ ആശുപത്രിയില്ക്കേ് കുതിച്ചു.
എന്നാൽ 7മണിയോടെ ഡോക്ടറെത്തി മരണം സ്ഥിതീകരിക്കുകയായിരുന്നു. ഈ സമയം നൂറ്കണക്കിനാളുകളായിരുന്നു സംഭവമറിഞ്ഞ് ആശുപത്രിയിൽ തടിച്ചുകൂടിയത്. നിലവിളികളുടെയും തോരാകണ്ണീരിന്റെയും വേദിയായി മാറുകയായിരുന്നു പിന്നീട് ആശുപത്രി പരിസരം.