മുംബൈ: ആണ്‍സുഹൃത്തിന്റെ അടിയേറ്റ യുവതി മരിച്ചു. മുംബൈ പ്രാന്തത്തിലെ മൻഖുർദ് റെയിൽവേ സ്റ്റേഷനു സമീപം ഞായറാഴ്ചയാണു സംഭവം.
സീത പ്രധാൻ എന്ന യുവതിയാണു മരിച്ചത്. ശനിയാഴ്ച ആണ്‍സുഹൃത്ത് രാജു പുജാരി യെല്ലപ്പ ഇവരെ തല്ലി. പബ്ളിക് ടോയ്ലറ്റിനു സമീപം മറ്റൊരാളുമായി സീത സംസാരിക്കുന്നത് കണ്ടതാണ് പ്രകോപനത്തിനു കാരണമായത്. അടിയേറ്റ സീത നിലത്തുവീണു. ഉടൻതന്നെ ഘാട്കോപ്പറിലെ രാജവാഡി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു.
സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തതായി മൻഖുർദ് പോലീസ് സ്റ്റേഷൻ സീനിയർ ഇൻസ്പെക്ടർ നിതിൻ ബോബ്ഡെ പറഞ്ഞു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചശേഷം തുടർനടപടികളിലേക്കു കടക്കാനാണു പോലീസ് തീരുമാനം.