കൊച്ചി: എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന് സമീപമുള്ള സ്വകാര്യ ലോഡ്ജിൽ അമ്മയും രണ്ട് മക്കളും മരിച്ച നിലയിൽ. പി. രാധാമണി (64), ആർ. സുരേഷ് കുമാർ (43), ആർ. സന്തോഷ് കുമാർ (40) എന്നിവരെയാണ് ശനിയാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. ബംഗളൂരുവിൽ താമസിക്കുന്ന മലയാളികളാണ് ഇവർ.
ഇവർ വിഷം കഴിച്ച് മരിച്ചതായാണ് സംശയിക്കുന്നത്. ഇവരെ രണ്ട് ദിവസമായി പുറത്ത് കാണാത്തതിനെ തുടർന്ന് ലോഡ്ജ് ജീവനക്കാർ പോലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് ഡൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ച് മുറി തുറന്നപ്പോഴാണ് മൂവരെയും മരിച്ച നിലയിൽ കണ്ടത്.