കൊല്ലം: ആര്യങ്കാവ് അമ്പനാട് എസ്റ്റേറ്റില്‍ ഷെഡിന് മുകളില്‍ മരം വീണ് തൊഴിലാളി മരിച്ചു. നാല് പേര്‍ക്ക് പരിക്കേറ്റു. തമിഴ്നാട് സ്വദേശി മണിയാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ നാലു മണിയോടെയാണ് സംഭവം.
ഗ്രാമ്പൂ, കുരുമുളക് വിളവെടുക്കാന്‍ എത്തിയ തൊഴിലാളികള്‍ താമസിക്കാന്‍ എസ്റ്റേറ്റിനുള്ളില്‍ താല്കാലികമായി നിര്‍മിച്ച ഷെഡിന് മുകളിലേക്കാണ് ശക്തമായ കാറ്റില്‍ മരം പിഴുതു വീണത്. ഉറക്കത്തിലായിരുന്ന മണിയുടെ പുറത്താണ് മരം പതിച്ചത്.
ഗുരുതര പരിക്കേറ്റ മണി പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുവരവേ മരിച്ചു. പരിക്കേറ്റ മറ്റുള്ളവരെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.