കൊച്ചി: നഴ്സിനെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം ഭർത്താവ് ജീവനൊടുക്കി. പെരുന്പാവൂർ ഓടക്കാലി സ്വദേശി മനോജാണ് മരിച്ചത്. ഭാര്യ സന്ധ്യയ്ക്കാണ് പരിക്കേറ്റത്. ഇന്നു രാവിലെ എട്ടോടെ ചേരാനെല്ലൂർ കുന്നുംപുറത്തിന് എസ്ബിഐ ജംഗ്ഷന് സമീപത്തെ ഫ്ളാറ്റിലാണ് സംഭവം.
ഇവിടെ ഇവർ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. ഇടപ്പള്ളി അമൃത ആശുപത്രിയിലെ നഴ്സാണ് സന്ധ്യ. മുഖത്ത് വെട്ടേറ്റ സന്ധ്യയെ അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.