ബംഗളൂരു: അമ്മയുടെ മരണശേഷം മൃതദേഹത്തിനൊപ്പം മൂന്നു ദിവസം ചെലവഴിച്ച മാനസിക വെല്ലുവിളിനേരിടുന്ന മകള്‍ മരിച്ചു. ഉടുപ്പി ജില്ലയിലെ ഗോപാഡി ഗ്രാമത്തിലാണ് ദാരുണമായ സംഭവം നടന്നത്. ജയന്തി ഷെട്ടി (62), മകള്‍ പ്രഗതി ഷെട്ടി (32) എന്നിവരാണ് മരിച്ചത്.
ഇവരുടെ വീട്ടില്‍നിന്നു കടുത്ത ദുർഗന്ധം വമിച്ചതിനെത്തുടർന്ന് പരിസരവാസികള്‍ വീട്ടുകാരെ ഫോണില്‍ ബന്ധപ്പെടാൻ ശ്രമിച്ചു. ഫോണ്‍ എടുക്കാതായതോടെ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് മൂന്ന് ദിവസത്തോളം പഴക്കമുള്ള അമ്മയുടെ മൃതദേഹത്തിനൊപ്പം അബോധവസ്ഥയിലായിരുന്ന മകളെ കണ്ടെത്തിയത്. അമ്മയും മകളും മാത്രമായിരുന്നു വീട്ടില്‍ താമസിച്ചിരുന്നത്. സംഭവത്തിൽ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് അറിയിച്ചു.