കണ്ണൂർ: അമ്മയേയും മകളേയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. സുനന്ദ .വി.ഷേണായി (78), മകൾ ദീപ .വി.ഷേണായി (44) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹങ്ങൾക്ക് മൂന്ന് ദിവസത്തെ പഴക്കമുണ്ട്. ടൈനിംഗ് ഹാളിലാണ് സുനന്ദയുടെ മൃതദേഹം കിടന്നത്. ദീപയുടേത് അടുക്കളയിലും.
മംഗലാപുരം സ്വദേശികളാണ് ഇവർ. നാട്ടുകാരുമായി അധികം അടുപ്പം പുലർത്താത്ത സ്വഭാവമായിരുന്നു കുടുംബത്തിന്റേതെന്ന് അയൽവാസികൾ പറയുന്നു. വോട്ടു ചെയ്യാനായി മൂന്നു ദിവസം മുൻപ് ഇവർ പോയിരുന്നു. പിന്നീട് ഇവരെ ആരും പുറത്തേക്ക് കണ്ടിട്ടില്ല.
രണ്ടു ദിവസമായി വീട് അകത്തു നിന്നും പൂട്ടിയിട്ട നിലയിലായിരുന്നു. ഇന്നു രാവിലെ വീടിനുള്ളിൽ നിന്നും ദുർഗന്ധം വമിക്കാൻ തുടങ്ങിയതോടെ അയൽവാസികളെത്തി നോക്കിയപ്പോഴാണ് ഇരുവരുടേയും മൃതദേഹം കണ്ടത്. തുടർന്ന് നാട്ടുകാർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി പരിശോധന തുടങ്ങി.