കൊട്ടാരക്കര: കുടുബ വഴക്കിനെ തുടർന്ന് കിണറ്റിൽ ചാടിയ ദമ്പതികളിൽ ഭർത്താവ് മരിച്ചു. ഭാര്യ ആശുപത്രിയിൽ. പുത്തൂർ മാറനാട് സുധീഷ് ഭവനിൽ മുരളീധരൻ പിള്ളയുടെ ഭാര്യ ഗീതാകുമാരിയാണ് കുടുബ വഴക്കിനെ തുടർന്ന് കിണറ്റിൽ ചാടിയത്.പുറകേ ചാടിയ ഭർത്താവ് മുരളീധരൻ പിള്ള (46) ആണ് മരിച്ചത്. ഭാര്യ ഗീതാകുമാരി (40) പരിക്കുകളോടെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ മുതൽ മുരളീധരൻ പിളള ഭാര്യയുമായി വഴക്ക് കൂടിയിരുന്നു ഇതിനിടയിൽ മുരളീധരൻ പിള്ള ഭാര്യയെ ക്രൂരമായി മർദിച്ചതായി നാട്ടുകാർ പറയുന്നു. ഭർത്താവിന്റെ മർദനം സഹിക്കവയ്യാതെയാണ് ഗീതാകുമാരി ഇന്നലെ വൈകുന്നേരം അഞ്ചോടെ കിണറ്റിൽ ചാടിയത് എന്ന് പോലീസ് പറയുന്നു.
കിണറ്റിന്റെ പടവുകളിൽ തലയിടിച്ചാണ് മുരളീധരൻ പിള്ള മരിച്ചതെന്ന് പ്രാഥമിക നിഗമനം. മൃതദേഹം ഇന്ന് പോസ്റ്റുമാർട്ടത്തിനുശേഷം വൈകുന്നേരം വീട്ടുവളപ്പിൽ സംസ്കരിക്കും. എഴുകോൺ പോലീസ് കേസെടുത്തു. മക്കൾ: സുധീഷ്, അനീഷ്.