കൊല്ലം: ചികിത്സ കിട്ടാതെ തമിഴ്നാട് സ്വദേശിയായ മുരുകൻ മരിക്കാനിടയായ സംഭവവുമായി ബന്ധപ്പെട്ട് സ്വകാര്യആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിക്കുന്നു. മുരുകനേയും കൊണ്ട് സംഭവ ദിവസം രാത്രി 11.39ന് ആശുപത്രിയിലെത്തിച്ചപ്പോൾ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ ആംബുലൻസിനടുത്ത് വന്ന് രോഗിയെ കണ്ടിരുന്നതായി ദൃശ്യത്തിലുണ്ട്. 20 മിനിട്ടാണ് മുരുകനുമായി ആംബുലൻസ് ഇവിടെ ചെലവഴിച്ചത്.
ഇതിനിടെ മറ്റൊരു രോഗിയെ അത്യാസന്ന നിലയിലെത്തിച്ചപ്പോൾ രോഗിയേയും കൊണ്ട് ഡ്യൂട്ടി ഡോക്ടർ അകത്തേക്ക് പോകുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായതായി പോലീസ് പറഞ്ഞു. കൊട്ടിയം സിഐ അജയ്നാഥിനാണ് അന്വേഷണചുമതല
. മറ്റ് ആശുപത്രികളിലേയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരുന്നതായി പോലീസ് പറഞ്ഞു.
ദേശീയപാതയിൽ ഇത്തിക്കരയിൽ ആറിന് രാത്രി 11 ന് ഉണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ തമിഴ്നാട് നാഗർകോവിൽ സ്വദേശി മുരുകനാണ്(46) മരിച്ചത്.