നിലന്പൂർ: എട്ടുമാസം ഗർഭിണിയായ യുവതി തൂങ്ങി മരിച്ച നിലയിൽ. മരണത്തിൽ സംശയമെന്നു ബന്ധുക്കൾ. മൂത്തേടം നീതിക്കാവിൽ വിനീതിന്റെ ഭാര്യ നിഥില(23) ആണ് ഭർതൃവീട്ടിൽ തൂങ്ങിമരിച്ചത്. വ്യാഴാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം. മരിച്ച നിധില ചാലിയാർ പഞ്ചായത്തിലെ പെരന്പത്തൂരിൽ തുന്പയിൽ രവിയുടെ മകളാണ്.
മരിച്ച വിവരം ഭർതൃവീട്ടുകാർ അറിയിച്ചില്ലെന്ന് യുവതിയുടെ ബന്ധുക്കൾ ആരോപിച്ചു. മരണത്തിൽ ദുരൂഹതയുണ്ടെന്നും എടക്കര സിഐക്ക് പരാതി നൽകുമെന്നും ബന്ധുക്കൾ പറഞ്ഞു.