തിരുവനന്തപുരം: ആറ്റിങ്ങലിൽ നഴ്സിംഗ് വിദ്യാർഥിനിയെ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. ആറ്റിങ്ങൽ അയിലം സ്വദേശിനി ശിവപ്രിയ (18) ആണ് മരിച്ചത്. മരണകാരണം എന്താണെന്നു വ്യക്തമല്ല.
വീട്ടിൽ ആളില്ലാത്ത സമയത്തായിരുന്നു സംഭവം. ശിവപ്രിയയുടെ അമ്മയും സഹോദരനും പൊങ്കാല ആഘോഷവുമായി ബന്ധപ്പെട്ട് നഗരത്തിലായിരുന്നു. ഇവർ തിരിച്ച് വീട്ടിലെത്തിയപ്പോഴാണ് ശിവപ്രിയയെ മരിച്ചനിലയിൽ കണ്ടെത്തുന്നത്.
നാലു വർഷം മുമ്പ് ശിവപ്രിയയുടെ അച്ഛൻ സമാന രീതിയിൽ തീകൊളുത്തി ജീവനൊടുക്കിയിരുന്നു.