കൊച്ചി: ബാത്ത് റൂമില്‍ വീണു പരിക്കേറ്റുവെന്നു പറഞ്ഞ് അബോധാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച 26കാരി മരിച്ച സംഭവത്തില്‍ കൂടെ താമസിച്ചിരുന്ന യുവാവിനെ കണ്ടെത്താനായി പോലീസ് അന്വേഷണം ആരംഭിച്ചു.
പാലക്കാട് സ്വദേശി ലിന്‍സിയാണ് കഴിഞ്ഞ ദിവസം ആശുപത്രിയില്‍ മരിച്ചത്. എളമക്കരയിലെ ലോഡ്ജില്‍ കഴിഞ്ഞ 16നാണ് ഇവര്‍ ആണ്‍സുഹൃത്തിനൊപ്പം താമസം തുടങ്ങിയത്.
എന്നാല്‍ കഴിഞ്ഞ ദിവസം ബാത്ത് റൂമില്‍ വീണു പരിക്കേറ്റെന്നു പറഞ്ഞ് ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മാതാപിതാക്കളെത്തിയാണു യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
അബോധാവസ്ഥയിലായിരുന്ന യുവതി ഇന്നലെ മരിച്ചു. അതേസമയം, സംഭവത്തിനുശേഷം കൂടെയുണ്ടായിരുന്ന യുവാവിനെ കാണാനില്ലെന്നും ഇയാളുടെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണെന്നും എളമക്കര പോലീസ് ഇന്‍സ്പെക്ടര്‍ സനീഷ് പറഞ്ഞു. യുവതിയുടെ മാതാപിതാക്കളുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.