തിരുവനന്തപുരം: യുവസംവിധായിക നയനസൂര്യയുടെ ദുരൂഹമരണത്തിൽ കുടുതൽ പേരുടെ മൊഴി രേഖപ്പെടുത്തൽ തുടരുകയാണെന്ന് ക്രൈംബ്രാഞ്ച്.
ഫോറൻസിക് ഫലം ഉൾപ്പെടെ വിശദമായി പരിശോധിച്ച ശേഷം കൂടുതൽ നടപടികളിലേക്ക് കടക്കുകയുള്ളുവെന്നാണ് ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നത്. നയനയുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മൊഴിയെടുക്കൽ തുടരുകയാണ്.
അതേ സമയം നയനയുടെ മരണം കൊലപാതകമാണോയെന്ന് ഉറപ്പിച്ച് പറയാനുള്ള തെളിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് ക്രൈംബ്രാഞ്ച് വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
മ്യൂസിയം പോലീസ് അന്വേഷിച്ച കേസിൽ വീഴ്ചയുണ്ടയെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടത്.