ഭ​ര​ണി​ക്കാ​വി​ൽ വ​യോ​ധി​ക​ന്‍റെ ദു​രൂ​ഹമ​ര​ണം; നെ​ഞ്ചി​ന് മു​ക​ളി​ൽ ര​ക്തം ക​ട്ടപി​ടി​ച്ച നി​ല​യി​ൽ; രണ്ടു മക്കൾ കസ്റ്റഡിയിൽ


കാ​യം​കു​ളം: ഭ​ര​ണി​ക്കാ​വി​ൽ വ​യോ​ധി​ക​നെ ദൂ​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ ര​ണ്ട് മ​ക്ക​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ഭ​ര​ണി​ക്കാ​വ് ആ​റാം വാ​ർ​ഡി​ൽ ല​ക്ഷ്മി ഭ​വ​ന​ത്തി​ൽ ഉ​ത്ത​മ (70)ന്‍റെ ​മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് അ​വി​വാ​ഹി​ത​രാ​യ മ​ക്ക​ൾ ഉ​ദ​യ​കു​മാ​ർ(40), ഇ​ല്യാ​സ്(35 എ​ന്നി​വ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്തുവ​രു​ന്ന​ത്.

ഇ​ന്ന​ലെ വൈ​കി​ട്ട് 5. 45 ഓ​ടെ​യാ​ണ് ഉ​ത്ത​മ​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. മ​ക്ക​ൾ​ക്കൊ​പ്പ​മാ​ണ് ഉ​ത്ത​മ​ൻ താ​മ​സി​ച്ചുവ​ന്ന​ത്.

ഇ​രു​വ​രും മ​ദ്യ​ത്തി​ന് അ​ടി​മ​ക​ളാ​യി​രു​ന്നു. മ​ദ്യ​ല​ഹ​രി​യി​ൽ ഇ​വ​ർ പി​താ​വി​നെ മ​ർ​ദി​ക്കു​മാ​യി​രു​ന്നുവെന്ന് പോ​ലീ​സി​ന് ല​ഭി​ച്ച വി​വ​ര​ത്തെ തു​ട​ർ​ന്നാ​ണ് മ​ക്ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

മ​രി​ച്ച ഉ​ത്ത​മ​ന്‍റെ നെ​ഞ്ചി​ന് മു​ക​ളി​ൽ ര​ക്തം ക​ട്ടപി​ടി​ച്ച നി​ല​യി​ൽ മു​റി​വു​ണ്ട്. പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ കൊ​ല​പാ​ത​ക​മാ​ണ​ന്ന സംശ​യ​മാ​ണ് പോ​ലീ​സി​നു​ള്ള​ത്.

ഉ​ത്ത​മന്‍റെ മൃ​ത​ദേ​ഹം ഇ​ന്ന് ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തും. ഉ​ത്ത​മ​ന്‍റെ ഭാ​ര്യ ചെ​ങ്ങ​ന്നൂ​രി​ൽ ഓ​ർ​ഫ​നേ​ജി​ലാ​ണ് ക​ഴി​യു​ന്ന​ത്.​

Related posts

Leave a Comment