കണ്ണൂർ: ബേബി ബീച്ചിന് സമീപം കടലിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഇടച്ചേരി മുത്തപ്പൻ കാവിന് സമീപത്തെ പ്രമിത്തിന്റെ ഭാര്യ റോഷിത(32) യുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കാണിച്ച് ബന്ധുക്കൾ നൽകിയ പരാതിയിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. എസിപി രത്നകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
കോസ്റ്റൽ പോലീസ് പ്രഥമിക അന്വേഷണ വിവരങ്ങളടങ്ങിയ റിപ്പോർട്ട് ഇന്ന് എസിപിക്ക് കൈമാറി. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർ അന്വേഷണം നടക്കുക. യുവതി സാമ്പത്തിക തട്ടിപ്പിന് ഇരയായിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
ഇത് സംബന്ധിച്ച് യുവതിയുടെ അടുത്ത സുഹൃത്തുക്കളിൽ നിന്നും ജോലി ചെയ്ത ജ്വല്ലറിയിലെ ജിവനക്കാരിൽ നിന്നും പോലീസ് വിവരങ്ങൾ തിരക്കും.റോഷിതയുടെ ഫോൺ പോലീസ് പരിശോധിച്ചുവരികയാണ്.
ഇതിൽ നിന്നും നിർണായക വിവരങ്ങൾകിട്ടിയതായാണ് സൂചന. ബേബി ബീച്ചിന് സമീപത്തെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്.