റിയാദ്: വിവിധ കൊലപാതകക്കേസുകളിൽ പ്രതികളെന്ന് കണ്ടെത്തിയ നാല് പേർക്ക് സൗദി അറേബ്യയിൽ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
സഹോദര ഭാര്യയെയും പിഞ്ചുമകളെയും കാർ കയറ്റി കൊലപ്പെടുത്തിയ സൗദി പൗരൻ നായിഫ് ബിൻ ദഖീൽ ബിൻ അമൂർ അൽഹർബിയുടെ വധശിക്ഷ മക്കയിൽ നടപ്പാക്കി.
കവർച്ച ലക്ഷ്യത്തോടെ സുഡാനിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ രണ്ടു പേർക്ക് കിഴക്കൻ പ്രവിശ്യയിലും വധശിക്ഷ നടപ്പാക്കി.
സൗദി പൗരൻ അലി ബിൻ ഖാലിദ് ബിൻ നാസിർ അൽഹുവയാൻ അൽബൈശി, സുഡാനി ദുൽകിഫ്ൽ അഹ്മദ് ബഖീത്ത് അൽഹാജ് എന്നിവർക്ക് കിഴക്കൻ പ്രവിശ്യയിലാണ് ശിക്ഷ നടപ്പാക്കിയത്.