തൃശൂർ: റിമാൻഡ് തടവുകാരൻ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചു. മണ്ണാർക്കാട് ആനമുറി സ്വദേശി ടിജോ(40) ആണ് മരിച്ചത്. നെഞ്ചുവേദനയെ തുടർന്നാണ് ടിജോയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
അനധികൃതമായി മദ്യം വിറ്റ കേസിലാണ് ടിജോ പിടിയിലായത്. ഇരുപത് ദിവസം മുൻപാണ് ഇയാളെ അഗളി പോലീസ് അറസ്റ്റ് ചെയ്തത്. ടിജോയെ പോലീസ് മർദ്ദിച്ചതായി ബന്ധുകൾ ആരോപിച്ചു.