തിരുവല്ല: കോടിയേരി ബാലകൃഷ്ണന്റെ അകമ്പടി വാഹനമിടിച്ചുണ്ടായ അപകടത്തിൽ മരിച്ച പോലീസുകാരന്റെ ഭാര്യ ജീവനൊടുക്കാൻ ശ്രമിച്ചു. കടയ്ക്കൽ സ്വദേശി പല്ലവിയാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കോടിയേരിക്ക് അകമ്പടിപോയ പോലീസ് ജീപ്പിന്റെ ഡ്രൈവർ തിരുവനന്തപുരം സ്വദേശി പി. പ്രവീണാണ് മരിച്ചത്. തിരുവല്ലയ്ക്കു സമീപം പൊടിയാടിയിൽ പോലീസ് ജീപ്പ് ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. ഓട്ടോയിലുണ്ടായിരുന്ന അമ്മയ്ക്കും കുഞ്ഞിനും പരിക്കേറ്റിട്ടുണ്ട്.