പരിയാരം: യുവാവിനെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. തിരുവട്ടൂര്‍ എഎല്‍പി സ്കൂളിനു സമീപത്തെ കെ.ആര്.പ്രശാന്ത്കുമാറിനെ (38) യാണ് ഇന്നു രാവിലെ വീടിന്റെ അടുക്കളയില്‍ മരിച്ചനിലയില്‍ കണ്ടെത്തിത്. ലോറി ഡ്രൈവറായ പ്രശാന്തിന്റെ എട്ടുവയസുകാരനായ മകന് ആദിദേവ് കാൻസർ ബാധിച്ചു കഴിഞ്ഞ അഞ്ചിനു മരിച്ചിരുന്നു.
ഇതിനു ശേഷം പ്രശാന്ത് ഏറെ ദു8ഖിതനായിരുന്നു എന്ന് ബന്ധുക്കൾ പറഞ്ഞു. ഗോവിന്ദന് നമ്പ്യാര്‍-ദേവി ദമ്പതികളുടെ മകനാണ്. ഭാര്യ: ലത. വേദിക മകളാണ്. സഹോദരങ്ങള്‍: സ്നേഹലത, ശശികുമാര്‍, പ്രമീള, ബിന്ദു, പ്രസീത. സംസ്ക്കാരം ഇന്ന് ഉച്ചയോടെ തിരുവട്ടൂര്‍ പൊതുശ്മശാനത്തില്‍ നടക്കും.