താനെ: മറാത്ത ടെലിവിഷൻ താരം കൗമാരക്കാരിയായ മകളെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിച്ചു. വെള്ളിയാഴ്ച താനെയിലെ കാൽവയിലായിരുന്നു സംഭവം. ടിവി താരം പ്രദന്യ പർക്കാറും മകൾ ശ്രുതിയുമാണ് (17) മരിച്ചത്.
സാമ്പത്തിക ബാധ്യതകളെ തുടർന്ന് കുടുംബം മാനസിക പിരിമുറുക്കത്തിലായിരുന്നു. പ്രദന്യക്ക് ഏതാനും നാളുകളായി ജോലിയുണ്ടായിരുന്നില്ല. ഭർത്താവിന്റെ ബിസിനസും മോശം അവസ്ഥയിലായിരുന്നു. ഇതിനെ തുടർന്ന് കുടുംബം മാനസിക സംഘർഷത്തിലായിരുന്നു. ഭർത്താവ് ജിമ്മിൽ പോയസമയത്തായിരുന്നു സംഭവം. ഇദ്ദേഹം തിരിച്ചെത്തുമ്പോഴാണ് വിവരം അറിയുന്നത്.