പുലിക്കുന്ന് (മുണ്ടക്കയം): ഭര്‍ത്താവ് വീഴുന്നതുകണ്ട് ഭാര്യ കുഴഞ്ഞു വീണു. ഇരുവരേയും ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പുലിക്കുന്ന് പുന്നോലില്‍ രാഘവന്(70), ഭാര്യ ഭാര്‍ഗവി(65) എന്നിവരാണ് മരിച്ചത്.
കര്‍ഷക തൊഴിലാളിയായിരുന്ന രാഘവന് ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3.30നോടെ രാഘവന് കുഴഞ്ഞു വീഴുന്നതുകണ്ട ഭാര്‍ഗവിയും കുഴഞ്ഞു വീഴുകയായിരുന്നു. വീട്ടുകാര്‍ ഇരുവരേയും ഉടന്‍തന്നെ മുപ്പത്തഞ്ചാം മൈലിലെ സ്വകാര്യശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സംസ്കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പില്‍.
മക്കള്‍: സരസമ്മ,വിലാസിനി,വിനോദ്,മനോജ്,അനീഷ്. മരുമക്കള്‍: സുകുമാരന്‍,ശിവദാസ്,ബീന,കവിത,നിഷ.