തിരുവനന്തപുരം: പനവിളയിലെ അൽ സബർ ഓർഫനേജ് ഹോസ്റ്റൽ കെട്ടിടത്തിൽനിന്നു വീണ് പെണ്കുട്ടി മരിച്ചു. നേമം സ്വദേശിനി രഹ്നയാണ് മരിച്ചത്. കെട്ടിടത്തിന്റെ മൂന്നാം നിലയിൽനിന്നും വീണ കുട്ടിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
കുട്ടിയുടെ മാതാപിതാകളും സഹോദരനും വിദേശത്താണ്. കഴിഞ്ഞ ഒൻപത് മാസമായി കുട്ടി ഈ ഹോസ്റ്റലിൽ താമസിച്ചു വരികയായിരുന്നു. സംഭവത്തെ തുടർന്നു പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.