കൊല്ലം: മരുമകൾ കരിങ്കല്ലുകൊണ്ടു തലയ്ക്കിടിച്ചു പരിക്കേൽപ്പിച്ച വൃദ്ധ മരിച്ചു. കൊല്ലം കൊട്ടാരക്കര വെണ്ടാർ അന്പാടിയിൽ രമണി അമ്മയാണു മരിച്ചത്.
ചൊവ്വാഴ്ചയായിരുന്നു സംഭവം. വാക്കുതർക്കത്തിനൊടുവിൽ മരുമകൾ വൃദ്ധയെ കല്ലിന് ഇടിക്കുകയായിരുന്നു. ഉടൻതന്നെ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. വൃദ്ധയെ ആക്രമിച്ച മരുമകൾ ഗിരിതകുമാരിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവർ ഇപ്പോൾ റിമാൻഡിലാണ്.