വൈക്കം: ഗൃഹനാഥനെ വെള്ളത്തിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. ഉല്ലല പള്ളിയാട്പാക്കു കണ്ടത്തിൽ രഘുവര(70) നെയാണ് ഇന്നു രാവിലെ ഏഴിനു പള്ളിയാടു മുഴുത്തുരുത്ത് ഭാഗത്ത് വെള്ളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വീടുവെള്ളത്തിൽ മുങ്ങിയതോടെ രഘുവരനും കുടുംബവുംഉല്ലല ശിവരഞ്ജിനി ഓഡിറ്റോറിയത്തിലെ ദുരിതാശ്വാസക്യാന്പിലായിരുന്നു.
വെള്ളമിറങ്ങി തുടങ്ങിയതോടെ വീട്ടിലെ സ്ഥിതിഗതികൾ നോക്കി വരാമെന്ന് പറഞ്ഞ് ഇന്നലെ വൈകുന്നേരം ക്യാന്പിൽ നിന്നു പോയ രഘുവരൻ പിന്നീട് മടങ്ങി വന്നില്ല. ബന്ധുക്കളും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിലാണ് ഇന്നു രാവിലെ മൃതദേഹം കണ്ടെത്തിയത്. വൈക്കം പോലീസ് മേൽനടപടികൾ സ്വീകരിച്ചു. ഭാര്യ: രാജമ്മ. മക്കൾ: രതീഷ്, രമ്യ. മരുമക്കൾ: സിമി, സേതു.