അടൂർ: നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ ഗേറ്റ് മറിഞ്ഞുവീണ് നാലു വയസുകാരിക്ക് ദാരുണമരണം. മണ്ണടി മുകളുവിളയില്‍ ജാഫര്‍ഖാന്റെ മകള്‍ സന ഫാത്തിമ(നാല്)യാണ് ഇന്നലെ രാവിലെ മരിച്ചത്. ഇവരുടെ വീടിനോടു ചേര്‍ന്ന് ജാഫര്‍ഖാന്റെ സഹോദരന് സെയ്ദിന്റെ നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ ഗേറ്റ് സന ഫാത്തിമയുടെ തലയിലേക്കു വീണാണ് അപകടം.
ഗേറ്റ് താത്കാലികമായി ഉറപ്പിച്ചുവച്ചിരിക്കുകയായിരുന്നു. രാവിലെ ഗേറ്റ് സന ഫാത്തിമ പിടിച്ചുനീക്കാന്‍ ശ്രമിക്കുമ്പോഴാണ് ഇളകി തലയിലേക്കു വീണത്. ഉടന്‍തന്നെ കൊട്ടാരക്കരയിലുള്ള സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജനുവരി ഏഴിന് ഗൃഹപ്രവേശം നടത്താനായി വീടിന്റെ നിർമാണം പുരോഗമിക്കുകയായിരുന്നു. മാതാവ്: ബീമ. സഹോദരന്: സഫ്വാന് ഖാൻ.