പത്തനാപുരം: മകനെ സംഘം ചേർന്ന് മർദ്ദിക്കുന്നത് തടയുന്നതിനിടയിൽ അടിയേറ്റ മാതാവ് മരിച്ചു. ഇന്നലെ രാത്രിയാണ് സംഭവം.കടയ്ക്കാമൺ കോളനിയിൽ പ്ലോട്ട് നമ്പർ 44 ൽ ശാന്ത (62) യാണ് മരിച്ചത്. ഒരു സംഘം വീട്ടിലെത്തി മകൻ സന്തോഷിനെ മർദിക്കുന്നത് കണ്ട് ശാന്തയും പിതാവ് സോമരാജനും തടസം പിടിക്കുന്നതിനിടെ ശാന്തയ്ക്കും സോമരാജനും വടി കൊണ്ടുള്ള അടിയേൽക്കുകയായിരുന്നു.
സന്തോഷും സോമരാജനും ഗുരുതര പരിക്കുകളോടെ പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. ശാന്തയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കടയ്ക്കാമൺ സ്വദേശികളായ മൂന്നുപേർക്കെതിരേ പത്തനാപുരം പോലീസ് കേസെടുത്തു.പ്രതികളെ പിടികൂടിയിട്ടില്ല.
ശാന്തയുടെ മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ. ക്ഷേത്ര ഉപദേശക സമിതി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള തർക്കമാണ് സംഭവത്തിന് പിന്നിലെന്ന് പറയുന്നു. സംഭവത്തിൽ പത്തനാപുരം പോലീസ് കേസെടുത്ത് അന്വഷണം ആരംഭിച്ചു.