മൂന്നുപീടിക: ബീച്ചിൽ യുവതിയുടെ മൃതദേഹം കരയ്ക്കടിഞ്ഞു. കൂളിമുട്ടം ഊമൻതറ സ്വദേശി കൃഷ്ണന്റെ മകൾ സതിയുടെ (40) മൃതദേഹമാണ് സുജിത്ത് തിയേറ്ററിനു പടിഞ്ഞാറുഭാഗത്തുള്ള ബീച്ചിൽ കണ്ടെത്തിയത്. രാവിലെ 5.30ന് കടലിൽ പോകാനെത്തിയ മത്സ്യതൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടത്.
പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് മതിലകം പോലീസ് സ്ഥലത്തെത്തി. കൂളിമുട്ടം കറുകച്ചാൽ പള്ളിയുടെ സമീപത്താണ് മരിച്ച സതി ഇപ്പോൾ താമസിക്കുന്നത്. അഞ്ചുവർഷങ്ങൾക്കുമുന്പ് ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് കറുകച്ചാൽ സ്വദേശിയുടെ കൂടെ താമസം തുടങ്ങിയതെന്ന് നാട്ടുകാർ പറഞ്ഞു.
ഇവിടെ ശക്തമായ തിരയില്ലാത്തതിനാൽ മൃതദേഹം സാധാരണ കരയ്ക്കടിയാറില്ല. ആത്മഹത്യയാണെങ്കിൽ തന്നെ ചാടിയ തീരത്തുതന്നെ മൃതദേഹം തീരത്തടിയില്ലെന്നും നാട്ടുകാർ പറയുന്നു. ഇതിനാൽ സംഭവം ആത്മഹത്യയല്ലെന്നും യുവതിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും നാട്ടുകാർ ആരോപിച്ചു. ഫോറസിക് അധികൃതരും സ്ഥലത്തെത്തിയിട്ടുണ്ട്.