ശക്തമായ കാറ്റിൽ  വേ​മ്പ​നാ​ട്ടു കാ​യ​ലി​ൽ വ​ള്ളം മ​റി​ഞ്ഞ് കാ​ണാ​താ​യ തൊ​ഴി​ലാ​ളി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി; അപകടത്തെക്കുറിച്ച് കൂടെയുണ്ടായിരുന്ന തൊഴിലാളികൾ പറ‍യുന്നതിങ്ങനെ

വൈ​ക്കം : ശ​ക്ത​മാ​യ കാ​റ്റി​ൽ വേ​ന്പ​നാ​ട്ടു കാ​യ​ലി​ൽ വ​ള്ളം മ​റി​ഞ്ഞ് കാ​ണാ​താ​യ ക​ക്കാ​വാ​ര​ൽ തൊ​ഴി​ലാ​ളി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ചെ​മ്മ​നാ​ക​രി പു​ത്ത​ൻ​ത​റ സ​ത്യ​ന്‍റെ (52) മൃ​ത​ദേ​ഹ​മാ​ണ് ഇ​ന്നു രാ​വി​ലെ നാ​ട്ടു​കാ​രും ഫ​യ​ർ​ഫോ​ഴ്സും ചേ​ർ​ന്ന് വേ​ന്പ​നാ​ട്ടു കാ​യ​ലി​ലെ മ​ത്തു​ങ്ക​ൽ ഭാ​ഗ​ത്തു നി​ന്നു ക​ണ്ടെ​ത്തി​യ​ത്.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലി​നു മ​ത്സ്യ​ബ​ന്ധ​ന​ത്തി​ലേ​ർ​പ്പെ​ട്ട 18 ഓ​ളം വ​ള്ള​ങ്ങ​ൾ ശ​ക്ത​മാ​യ കാ​റ്റി​ൽ ആ​ടി ഉ​ല​യു​ക​യും ഇ​തി​ൽ നാ​ലു​ വ​ള്ള​ങ്ങ​ൾ​കാ​യ​ലി​ൽ​മ​റി​യു​ക​യുമായി​രു​ന്നു.​വ​ള്ളം മ​റി​ഞ്ഞ​പ്പോ​ൾ മ​റ്റു തൊ​ഴി​ലാ​ളി​ക​ൾ വ​ള്ള​ത്തി​ൽ പി​ടി​ച്ചു കി​ട​ന്നു. വ​ള്ള​ത്തി​ൽ പി​ടി​കി​ട്ടാ​തി​രു​ന്ന സ​ത്യ​ൻ വെ​ള്ള​ത്തി​ൽ മു​ങ്ങി താ​ഴു​ക​യാ​യി​രു​ന്നു.

സ​ഹ​പ്ര​വ​ർ​ത്ത​ക​ർ ഉ​ട​ൻ ത​ന്നെ കാ​യ​ലി​ൽ തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ട​ത്താ​നാ​യി​ല്ല. തു​ട​ർ​ന്ന് വൈ​ക്ക​ത്ത് നി​ന്നും ര​ണ്ട് യൂ​ണി​റ്റ് ഫ​യ​ർ​ഫോ​ഴ്സും വൈ​ക്കം പൊ​ലീ​സും നാ​ട്ടു​കാ​രും ചേ​ർ​ന്ന് കാ​യ​ലി​ൽ ന​ട​ത്തി​യ തെ​ര​ച്ചി​ലി​നൊ​ടു​വി​ലാ​ണ് മ​ത്തു​ങ്ക​ലി​ൽ നി​ന്നു മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.​ഭാ​ര്യ: ഉ​ഷ .മ​ക്ക​ൾ: അ​നു​ല​ക്ഷ്മി, സ​നു​ജ. വൈ​ക്കം പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Related posts