ന്യൂഡല്‍ഹി: ഖത്തറില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മുന്‍ ഇന്ത്യന്‍ നാവികരുടെ ബന്ധുക്കളുമായി വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കര് കൂടിക്കാഴ്ച നടത്തി. ഇവരുടെ മോചനത്തിനായി കേന്ദ്രം എല്ലാ ഇടപെടലുകളും നടത്തുമെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം മന്ത്രി പ്രതികരിച്ചു.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് എട്ട് മുന്‍ ഇന്ത്യന്‍ നാവികര്‍ ഖത്തറില്‍ അറസ്റ്റിലായത്. കഴിഞ്ഞ ദിവസമാണ് ഇവര്‍ ചാരവൃത്തി നടത്തിയെന്നാരോപിച്ച് ഖത്തറിലെ പ്രദേശിക കോടതി വധശിക്ഷ വിധിച്ചത്.
അല്‍ ദഹ്റ കമ്പനി ജീവനക്കാരായ ക്യാപ്റ്റന്‍ നവ്തേജ് സിംഗ് ഗില്‍, ക്യാപ്റ്റന്‍ സൗരഭ് വസിഷ്ഠ്, കമാന്‍ഡര്‍ പൂര്‍ണേന്ദു തിവാരി, ക്യാപ്റ്റന്‍ ബീരേന്ദ്ര കുമാര്‍ വര്‍മ, കമാന്‍ഡര്‍ സുഗുനാകര്‍ പകാല, കമാന്‍ഡര്‍ സജീവ് ഗുപ്ത, കമാന്‍ഡര്‍ അമിത് നാഗ്പാല്‍, മലയാളിയായ സെയിലര്‍ രാഗേഷ് എന്നിവര്‍ക്കെതിരെയാണ് നടപടി.
നിയമവഴിയിലൂടെയും രാഷ്ട്രീയ ഇടപെടലിലൂടെയും ഇവരെ മോചിപ്പിക്കാനുള്ള ശ്രമം തുടരുമെന്ന് കേന്ദ്രം അറിയിച്ചിരുന്നു.