കൊടുമണ്‍: ചന്ദനപ്പള്ളി-ഏഴംകുളം റോഡിൽ ഇടത്തിട്ട ഗവണ്മെന്റ്. എൽ.പി. സ്കൂളിനു സമീപത്തുള്ള വീടിന്റെ ചായ്പ്പിൽ മധ്യവയസ്കനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ചന്ദനപ്പള്ളി വട്ടമുരുപ്പേൽ ശങ്കരൻ (50) ആണ് മരിച്ചത്.
കൊലപാതകമാണന്ന് സംശയിക്കുന്നു. മൃതദേഹത്തിലുടനീളം വെട്ടേറ്റ പാടുകളുണ്ടന്ന് പോലീസ് പറയുന്നു. ഇന്നലെ രാത്രിയാണ് സംഭവം നടന്നതെന്ന് കരുതുന്നു. ഇന്ന് രാവിലെ വീട്ടുകാരാണ് മൃതദേഹം വീടന്റെ ചായ്പ്പിൽ കണ്ടത്.
കൊടുമണ്‍ പോലീസ് സംഭവ സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു.