വിഴിഞ്ഞം: മാതാവിന്റെ യും സഹോദരന്റെയും കൺമുന്നിൽ വച്ച് കടൽത്തിരയിൽ കാണാതായ പതിനൊന്ന് കാരിയുടെ മൃതദേഹം കണ്ടെത്തി .ഇന്ന് രാവിലെ എട്ടോടെ കരിംകുളം കൊച്ചുപള്ളിക്ക് സമീപത്തെ കടൽത്തീരത്താണ് ഒഴുകി നടക്കുന്ന നിലയിൽ താന്നി വിളവടക്കേക്കര തേരി വിളവീട്ടിൽ സതീഷിന്റെയും സന്ധ്യയുടെയും മകൾ ശരണ്യ (11) ന്റെ മൃതദേഹം കണ്ടെത്തിയത്.തിങ്കളാഴ്ച വൈകുന്നേരം അഞ്ചരയോടെ ആഴി മല സോമതീരം ബീച്ചിലായിരുന്നു സംഭവം.
പാലക്കാട് ജെല്ലിപ്പാറയിൽ താമസിച്ചിരുന്ന ശരണ്യ വേനലവധി ആഘോഷിക്കാൻ മാതാവിന്റെ കുടുംബ വീടായ താന്നിവിളയിൽ എത്തിയതായിരുന്നു. തിങ്കളാഴ്ച ആഴി മല ക്ഷേത്ര സന്ദർശനവും കഴിഞ്ഞ ശേഷം കടൽക്കര കാണാനെത്തിയതാണ് അപകടത്തിന് വഴിതെളിച്ചത്.
ശക്തമായ തിരയിൽ പെട്ട് ശരണ്യയെ കാണാതാകു കയായിരുന്നു. മകൾ കൺമുന്നിൽ നഷ്ടമാകുന്നത് കണ്ട മാതാവ് ബോധരഹിതയായി വീണു. തീരദേശ പോലീസിന്റെ ബോട്ടിൽ മൃതദേഹം വിഴിഞ്ഞം വാർഫിൽ എത്തിച്ചു .ജെല്ലിപ്പറമൗണ്ട് കാർമ്മൽ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയാണ് ശരണ്യ .സഹോദരൻ വിഷ്ണു .