ഏകാന്തവാസം മാ​ന​സി​ക സ​മ്മ​ര്‍​ദം കൂട്ടുന്നോ?  വിദേശത്ത് നിന്നെത്തി ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​ഞ്ഞിരുന്ന  എൻജിനീയറായ യുവാവ് ക​ഴു​ത്തു​ മു​റി​ച്ച് മ​രി​ച്ച​നി​ല​യി​ല്‍; നടുങ്ങി പയ്യന്നൂരുകാർ


പ​യ്യ​ന്നൂ​ര്‍: ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​ഞ്ഞി​രു​ന്ന യു​വാ​വി​നെ ക​ഴു​ത്തു മു​റി​ച്ച് മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി.​കു​ഞ്ഞി​മം​ഗ​ലം ക​ണ്ട​ന്‍​കു​ള​ങ്ങ​ര തീ​ര​ദേ​ശ റോ​ഡി​ലെ തൈ​വ​ള​പ്പി​ല്‍ ര​വീ​ന്ദ്ര​ന്‍റെ മ​ക​ന്‍ ടി.​വി.​ശ​ര​ത്തി​നെ(30)​യാ​ണ് വീ​ടി​ന​ക​ത്തെ ബാ​ത്ത്‌​റൂ​മി​ല്‍ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

കു​വൈ​റ്റി​ല്‍ എ​ന്‍​ജി​നീ​യ​റാ​യി ജോ​ലി ചെ​യ്തി​രു​ന്ന ശ​ര​ത്ത് ക​ഴി​ഞ്ഞ 28 നാ​ണ് നാ​ട്ടി​ലെ​ത്തി​യ​ത്. തു​ട​ര്‍​ന്ന് ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു.

ഇ​ന്നു രാ​വി​ലെ വീ​ടി​ന് സ​മീ​പ​ത്തെ ഷെ​ഡി​ല്‍ ഭ​ക്ഷ​ണ​വു​മാ​യെ​ത്തി​യ ബ​ന്ധു ശ​ര​ത്തി​നെ വി​ളി​ച്ചി​ട്ടും പ്ര​തി​ക​ര​ണ​മൊ​ന്നു​മി​ല്ലാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് രാ​വി​ലെ എ​ട്ടോ​ടെ വീ​ടി​ന​ക​ത്തെ ബാ​ത്ത്‌​റൂ​മി​ല്‍ ര​ക്ത​ത്തി​ല്‍ കു​ളി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

മൃ​ത​ദേ​ഹ​ത്തി​ന​ടു​ത്ത് നി​ന്ന് ക​ത്രി​ക പോ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. മാ​ന​സി​ക സ​മ്മ​ര്‍​ദ്ദ​ത്തെ തു​ട​ർ​ന്ന് ആ​ത്മ​ഹ​ത്യ ചെ​യ്ത​താ​ണെ​ന്നാ​ണ് സൂ​ച​ന. മൃ​ത​ദേ​ഹം പ​രി​യാ​ര​ത്തെ ക​ണ്ണൂ​ര്‍ ഗ​വ.​മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് മാ​റ്റി. അ​മ്മ: ശ​കു​ന്ത​ള. സ​ഹോ​ദ​ര​ൻ: ഷാ​രോ​ൺ.

Related posts

Leave a Comment