വെട്ടേറ്റ് അടുത്ത വിട്ടിൽ അഭയം തേടിയെങ്കിലും പിൻതുടർന്ന് കൊല്ലുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ; എബിവിപി പ്രവർത്തകന്‍റെ കൊലപാതകത്തിൽ നാല് എസ്ഡിപിഐ പ്രവർത്തകർ അറസ്റ്റിൽ;  വെട്ടാനുപയോഗിച്ച ആ‍യുധം  പോലീസ് കണ്ടെത്തി

കണ്ണൂർ: എബിവിപി പ്രവർത്തകന്‍റെ കൊലപാതകം നാല് എസ്ഡിപിഐ പ്രവർത്തകർ അറസ്റ്റിൽ .മുഹമ്മദ്, സലിം,അമീർ,ഷഹിം എന്നിവരാണ് അറസ്റ്റിലായത് .ഇവർ ഉപയോഗിച്ച വാഹനവും കൊലയ്ക്ക് ഉപയോഗിച്ച ആയുധവും പോലീസ് കണ്ടെത്തിയിട്ടുണ്ട്.പ്രതികളെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി കണ്ണുരിൽ എത്തിക്കും.

ഇന്നലെ വൈകിട്ട് അഞ്ചോടെ തലശേരി- നെടുംപൊയിൽ റോഡിൽ ബൈക്കിൽ സുഹ്യത്തിനെ പിന്നിലിരുത്തി യാത്ര ചെയ്യുകയായിരുന്ന എബിവിപി പ്രവർത്തകന്‍ ശ്യാമപ്രസാദിനെ മുഖമൂടി സംഘം തടഞ്ഞുനിർത്തി വെട്ടുകായിരുന്നു.

വെട്ടേറ്റ ശ്യാമപ്രസാദ് അടുത്ത വീട്ടിൽ അഭയംതേടിയെങ്കിലും പിൻതുടർന്നെത്തിയ കൊലയാളി സംഘം വെട്ടികൊല്ലുകയായിരുന്നു.ദ്യക്സാക്ഷികൾ നൽകിയ സൂചനകൾ ശേഖരിച്ച പോലീസ് അക്രമികൾ സഞ്ചരിച്ച വഴിലുടെ അന്വേഷണം ആരംഭിക്കുകയായിരുന്നു.വയനാട് വഴി കർണ്ണാടകയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് പ്രതികൾ പോലീസ് വലയിലാകുന്നത്.

Related posts