നമ്മൾ മരിച്ചു കഴിഞ്ഞാൽ എന്താകും പിന്നീടുള്ള കാര്യങ്ങളെന്ന് പലരെങ്കിലും ചിന്തിക്കും. മരിച്ചാൽ എന്താ കുഴിച്ചിടും അല്ലെങ്കിൽ ദഹിപ്പിക്കും. എന്നൊക്കെ തമാശയ്ക്ക് നമ്മൾ പറയുമെങ്കിലും മരണശേഷം ആത്മാവ് എന്നൊന്ന് ഉണ്ടെന്ന് പറയുന്നതിനെ കുറിച്ച് പലരും വലിയ ചർച്ചകൾ നടത്താറുണ്ട്. എന്നാൽ ആത്മാവ് ഇല്ലെന്നും വെറും കെട്ടുകഥകളാണ് ഇവയെന്നും അവകാശപ്പെടുന്നവരും ഉണ്ട്. എന്നാൽ ആത്മാവ് ഉണ്ടെന്ന് പറയുകയാണ് സ്കോട്ട് ഡ്രമ്മണ്ട് എന്ന 60 -കാരൻ.
തനിക്ക് 28 വയസുള്ളപ്പോൾ ഒരു വലിയ സർജറിക്ക് വിധേയനാകേണ്ടി വന്നു. ഡോക്ടർമാർ ഓപ്പറേഷൻ ചെയ്ത്കൊണ്ടിരിക്കെ 20 മിനിറ്റ് നേരം ഈ ലോകത്തു നിന്നും താൻ അകന്നുപോയി. ശരിക്കും താൻ മരണപ്പെട്ടിരുന്നു എന്നാണ് സ്കോട്ട് പറയുന്നത്.
” ഇന്നും ഞാൻ വളരെ വ്യക്തമായി ഓർക്കുന്നുണ്ട്, ഒരു ശബ്ദം എന്നോട് പറഞ്ഞു, വരൂ നമുക്ക് പോകാൻ സമയമായി. എന്നാൽ എനിക്ക് തിരിഞ്ഞുനോക്കാൻ സാധിച്ചിരുന്നില്ല. ഒരിക്കലും ഇനി തിരിഞ്ഞുനോക്കരുതെന്ന് ആ ശബ്ദം എന്നോട് ആവശ്യപ്പെട്ടു. ഞാനപ്പോൾ വലിയ ഒരു പൂന്തോട്ടത്തിന് നടുവിൽ നിൽക്കുകയായിരുന്നു. എന്റെ തൊട്ടടുത്ത് അയാളുണ്ടായിരുന്നു. പക്ഷേ, എനിക്ക് അയാളെ കാണാൻ സാധിച്ചിരുന്നില്ല.”
ഇടതുവശത്തേക്ക് നോക്കിയപ്പോൾ അവിടെ വളരെ വലിയ, ഉയത്തിലുള്ള മരങ്ങൾ ഉണ്ടായിരുന്നു, അസാധാരണമായി കാണപ്പെടുന്ന മരങ്ങളായിരുന്നു അവയെന്നും ഞാൻ ഓർക്കുന്നു. ആ മരങ്ങൾക്ക് മുകളിൽ ഇലകളുള്ള ഒരു നീണ്ട ചില്ലയുണ്ടായിരുന്നു. പിന്നെ, അതിന്റെ ഇരുവശത്തും മനോഹരമായ കാട്ടുപൂക്കളും ഉണ്ടായിരുന്നു. ആ പൂക്കൾക്ക് എന്റെ നെഞ്ചോളം ഉയരമുണ്ടായിരുന്നു.
അപ്പോഴേക്കും ഞാൻ മേഘത്തിനടുത്തെത്തി, അപ്പോൾ അതിൽ നിന്ന് ഒരു കൈ പുറത്തേക്ക് വന്നു. പിന്നീട് ഒരു ശബ്ദം കേട്ടു. ‘നിങ്ങളുടെ സമയമായിട്ടില്ല, നിങ്ങൾക്ക് ഇനിയും കൂടുതൽ കാര്യങ്ങൾ ചെയ്യാനുണ്ട്’ എന്ന് ആ ശബ്ദം എന്നോട് പറഞ്ഞു.” ഇതായിരുന്നു തന്റെ മരണശേഷം സംഭവിച്ചത് എന്നും സ്കോട്ട് പറഞ്ഞു.
എന്നാൽ അനസ്തേഷ്യ നൽകിയപ്പോൾ അബോധാവസ്ഥയിലായ സമയം അദ്ദേഹത്തിനു ഉണ്ടായ തോന്നലാണെന്ന് ഇത് കേട്ടവർ അഭിപ്രായപ്പെട്ടു.