ചാലക്കുടി: പരിയാരം കുരിശ് ജംഗ്ഷനിൽ തിരുനാൾ ആഘോഷത്തിനിടെ റോഡിൽ പടക്കം പൊട്ടിക്കുന്പോൾ ബൈക്കിന് തീ പിടിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവു മരിച്ചു. പരിയാരം കടുഞാട് സ്വദേശി മൂലേ ഞാട്ട് ദിവാകരൻ മകൻ ശ്രീകാന്താണു (25) മരിച്ചത്. കഴിഞ്ഞ 27 നാണ് സംഭവം ഉണ്ടായത്.
പരിയാരം പള്ളി തിരുനാളിനോടനുബണ്ഡിച്ച് റോഡിൽ പടക്കം പൊട്ടിക്കുന്പോൾ സമീപത്തുള്ള കടയുടെ മുൻവശത്ത് ബൈക്കിൽ ഇരിക്കയായിരുന്നു ശീ കാന്ത്, പെട്ടെന്ന് പടക്കം പൊട്ടിത്തെറിച്ച് ബൈക്കിന് തീപിടിക്കുകയായിരുന്നു.
ഗുരുതരമായെ പൊള്ളലേറ്റ ശീകാന്ത് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്നു രാവിലെയാണ് മരിച്ചത് . വെൽഡിംഗ് തൊഴിലാളിയായിരുന്നു നിർധന കുടുബത്തിന്റെ ഏക ആശ്രയമായിരുന്ന ശ്രീകാന്തിന്റെ ചികിത്സയ്ക്കു വേണ്ടി ചികിത്സ സഹായ നിധി രൂപികരിച്ച് പണം സ്വരൂപിക്കാൻ ശ്രമം നടത്തി വരുന്പോഴാണ് ശ്രീകാന്തിന്റെ മരണം.