കൊല്ലം : ഒന്പതാംക്ലാസ് വിദ്യാർഥിനി വീട്ടിനുള്ളിൽ തൂങ്ങിമരിച്ചു. ഇരവിപുരം അയത്തിൽ നഗർ 156ൽ സമീറ (14)യാണ് മരിച്ചത്. ടിവി കണ്ടുകൊണ്ടിരുന്നതിന് വീട്ടുകാർ ശകാരിച്ചതിനെ തുടർന്ന് തൂങ്ങിമരിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. വീട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇരവിപുരം പോലീസ് കേസെടുത്തു.
വീട്ടുകാർ ശകാരിച്ചതിൽ മനം നൊന്ത് ഇരവിപുരത്ത് ഒൻപതാം ക്ലാസ് വിദ്യാർഥിനി തൂങ്ങിമരിച്ചു
