തൃശൂർ: സ്കൂളിൽ നിന്ന് കാണാതായ മൂന്നാംക്ലാസ് വിദ്യാർഥിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കുറ്റൂർ നെയ്തലക്കാവ് ക്ഷേത്രത്തിന് സമീപമുള്ള സ്വാശ്രയ റീച്ച് സ്പീച്ച് ആൻഡ് ഹിയറിംഗ് സ്കൂളിലെ വിദ്യാർഥി പറപ്പൂർ സ്വദേശി ഗൗതം കൃഷ്ണയെയാണ് ഇന്നു രാവിലെ കണ്ടെത്തിയത്. സ്കൂളിന്റെ പിന്നിലുള്ള കിണറ്റിലാണ് മൃതദേഹം കണ്ടത്. ഫയർഫോഴ്സെത്തി പുറത്തെടുത്തു. ഇന്നലെ ഉച്ചകഴിഞ്ഞാണ് കുട്ടിയെ കാണാതായത്. വിയ്യൂർ പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് അന്വേഷണം നടത്തിവരികയായിരുന്നു.
Related posts
അതിരപ്പിള്ളിയിൽ കാറിനുനേരേ കാട്ടാന ആക്രമണം; റോഡിൽ നിലയുറപ്പിച്ച ഒറ്റയാനെ വനപാലകരെയത്തികാട്ടിലേക്കു കയറ്റി
അതിപിള്ളി: കണ്ണംകുഴിയിൽ സിനിമ പ്രവർത്തകർ സഞ്ചരിച്ച കാറിനുനേരേ കാട്ടാന ആക്രമണം. ഇന്നുരാവിലെ 6.3നാണ് സംഭവം. കണ്ണംകുഴി സ്വദേശിയായ അനിൽകുമാറും സംഘവും പിള്ളപ്പാറയിൽനിന്നു...ഡിഎൻഎ ഫലം പുറത്ത്: കോളജ് കെട്ടിടത്തിൽ കണ്ടെത്തിയ മൃതദേഹം ഉടമ താഹയുടേത്
നെടുമങ്ങാട്: കരകുളം പി.എ. അസീസ് എന്‍ജിനിയറിംഗ് ആന്‍ഡ് പോളിടെക്നിക് കോളജിനുള്ളിലെ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിൽനിന്നും കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ഡിഎന്‍എ...സ്വർണക്കപ്പുമായി തൃശൂരിന്റെ ചുണക്കുട്ടികൾ പൂരത്തിന്റെ നാട്ടിലെത്തി; വമ്പിച്ച സ്വീകരണമൊരുക്കി അധ്യാപകരും രക്ഷിതാക്കളും
കൊരട്ടി: ലോകകപ്പ് നേടിയ ടീമിന് ആരാധകർ നൽകിയ വരവേൽപ്പു പോലെയായിരുന്നു സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കാൽനൂറ്റാണ്ടിനു ശേഷം സ്വർണക്കപ്പു നേടി കേരളത്തിന്റെ...