കു​വൈ​റ്റിൽ മൂന്നാം ക്ലാസ് വിദ്യാർഥിനി ദുരൂഹ സാഹചര്യത്തിൽ   ഫ്ളാറ്റിൽ മരിച്ച നിലയിൽ

ചെ​ങ്ങ​ന്നൂ​ർ: കു​വൈ​റ്റിൽ ഒ​ന്പ​തു വ​യ​സു​കാ​രി​യാ​യ മ​ല​യാ​ളി വി​ദ്യാ​ർ​ഥി​നി​യെ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ താ​മ​സ സ്ഥ​ല​ത്ത് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ദു​രൂ​ഹ മ​ര​ണ​ത്തി​നു പോ​ലീ​സ് കേ​സെ​ടു​ത്തു. ചെ​ങ്ങ​ന്നൂ​ർ പു​ലി​യൂ​ർ പെ​രി​ശേ​രി സ്വ​ദേ​ശി രാ​ജേ​ഷ്, കൃ​ഷ്ണ​പ്രി​യ ദ​ന്പ​തി​ക​ളു​ടെ മ​ക​ൾ തീ​ർ​ഥ​യേ​യാ​ണ് ഇ​ന്ന​ലെ രാ​ത്രി അ​ബ്ബാ​സി​യ​യി​ലെ ഫ്ളാ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഈ ​സ​മ​യ​ത്ത് വീ​ട്ടി​ൽ കു​ട്ടി ത​നി​ച്ചാ​യി​രു​ന്നു.

ജോ​ലി ക​ഴി​ഞ്ഞു വ​രു​ന്ന കു​ട്ടി​യു​ടെ അ​മ്മ​യെ വീ​ട്ടി​ൽ കൂ​ട്ടി ക്കൊണ്ടു വ​രാ​ൻ പോ​യ​താ​യി​രു​ന്നു കു​ട്ടി​യു​ടെ പി​താ​വ്. വീ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ മാ​താ​പി​താ​ക്ക​ൾ കു​ട്ടി​യെ അ​ബോ​ധാ​വ​സ്ഥ​യി​ൽ കി​ട​ക്കു​ന്ന നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ അ​ബ്ബാ​സി​യ ക്ലി​നി​ക്കി​ൽ എ​ത്തി​ക്കു​ക​യും അ​വി​ടെ നി​ന്ന് ഫ​ർ​വാ​നി​യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യും ചെ​യ്തെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.

അ​ബ്ബാ​സി​യ യു​നൈ​റ്റ​ഡ് സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​നി​യാ​ണു തീ​ർ​ഥ. സം​ഭ​വ​ത്തി​ൽ അ​ബ്ബാ​സി​യ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. മൃ​ത​ദേ​ഹം ഫോ​റ​ൻ​സി​ക് ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കും. ദു​രൂ​ഹ മ​ര​ണ​ത്തി​നാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. വ​ർ​ഷ​ങ്ങ​ളാ​യി കു​വൈ​റ്റി​ൽ സ്ഥി​ര​താ​മ​സ​മാ​ണ് ഈ ​കു​ടും​ബം.

Related posts