കോട്ടയം: ചികിത്സ കിട്ടാതെ എച്ച് 1 എൻ 1 രോഗി മരിച്ച സംഭവത്തിൽ മെഡിക്കൽ കോളജിനും രണ്ട് സ്വകാര്യ ആശുപത്രികൾക്കും എതിരെ കേസെടുത്തു. മരിച്ച തോമസിന്റെ മകൾ നൽകിയ പരാതിയിലാണ് കേസ്. ആശുപത്രികൾക്കെതിരെ മനപൂർവമല്ലാത്ത നരഹത്യക്കും ചികിത്സാ പിഴവിനുമാണ് കേസെടുത്തിരിക്കുന്നത്. ഡോക്ടർമാരുടേയും ജീവനക്കാരുടേയും വീഴ്ച സംബന്ധിച്ചും അന്വേഷണം ആരംഭിച്ചു.
കട്ടപ്പന സ്വദേശി ജേക്കബ് തോമസാണ് ചികിത്സ കിട്ടാതെ മരിച്ചത്. ശ്വാസതടസത്തെ തുടർന്നാണ് ജേക്കബ് തോമസിനെ മെഡിക്കൽ കോളജിലെത്തിച്ചത്. സംഭ വത്തിൽ ആരോഗ്യ മന്ത്രി കെ.കെ. ഷൈലജ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍മാര്‍ തിരിഞ്ഞുനോക്കാതിരുന്ന രോഗിയെ ബന്ധുക്കള്‍ രണ്ട് സ്വകാര്യ ആശുപത്രികളില്‍ കൊണ്ടുപോയെങ്കിലും അവരും കൈയൊഴിഞ്ഞു. കടുത്ത പനിയും ശ്വാസതടസവുമുളള അറുപത്തിരണ്ടുകാരനായ തോമസ് ജേക്കബിനെ കട്ടപ്പനയിലെ സ്വകാര്യആശുപത്രിയില്‍ നിന്ന് ബുധനാഴ്ച രാവിലെയാണ് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തത്.