കോട്ടയം: മരിച്ച നിലയിൽ കണ്ടെത്തിയ കാണാതായ ദമ്പതികളുടെ മകന്റെ ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. കഴിഞ്ഞ ദിവസം കോട്ടയത്തുനിന്ന് കാണാതായ മാങ്ങാനം പുതുക്കാട്ട് പി.സി. ഏബ്രഹാം (69), ഭാര്യ തങ്കമ്മ (65) എന്നിവരുടെ മകൻ ടിൻസി ഇട്ടി ഏബ്രഹാം(37)നെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രി 6.30ന് മാങ്ങാനത്തെ വീട്ടിലായിരുന്നു സംഭവം.
തിങ്കളാഴ്ച പുലർച്ചെ മുതൽ മാതാപിതാക്കളായ പി.സി. ഏബ്രഹാമിനെയും ഭാര്യ തങ്കമ്മയെയും കാണാതാവുകയായിരുന്നു. ടിൻസിയുടെ ഭാര്യയെ മാങ്ങാനം മന്ദിരം ആശുപത്രിയിൽ പ്രസവത്തിനായി പ്രവേശിപ്പിച്ചിരിക്കുകയാണ്. ടിൻസിയുടെ മൊബൈൽഫോണിലേക്ക് ഇന്നലെ വൈകുന്നേരം അഞ്ച് മുതൽ സുഹൃത്തുക്കൾ വിളിച്ചിട്ടും എടുത്തിരുന്നില്ല. തുടർന്ന് വീട്ടിലെത്തി നടത്തിയ അന്വേഷണത്തിൽ വീട്ടിലെ കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു.
ഇന്നു രാവിലെ കോട്ടയം ഡിവൈഎസ്പി സക്കറിയ മാത്യു, ഈസ്റ്റ് സിഐ സാജു വർഗീസ്, എസ്ഐ രഞ്ജിത് കെ. വിശ്വനാഥൻ എന്നിവരുടെ നേതൃത്വത്തിലാണു ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചിരിക്കുന്നത്. ട ിൻസിയുടെ മരണത്തോടെ മാതാപിതാക്കളെ കാണാതായ സംഭവത്തിൽ ദുരൂഹതകൾ വർധിച്ചിരിക്കുകയാണ്. എന്തൊക്ക പ്രശ്നങ്ങൾ ഉണ്ടായാലും മകൻ മരണപ്പെട്ടുവെന്ന വാർത്ത അറിയുന്പോൾ കാണാതായ പി.സി. ഏബ്രഹാമും ഭാര്യ തങ്കമ്മയും തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണു പോലീസ്.