പെരുമ്പാവൂർ: കർണ്ണാടകയിലെ കുപ്പിലങ്ങാടി പോലീസ് സ്റ്റേഷൻ അതിർത്തിയിൽ വെച്ച് കൊല്ലപ്പെട്ട വെങ്ങോല സ്വദേശിയ ഉണ്ണികുട്ടന്റെ മരണവും മായി ബന്ധപ്പെട്ട് പോലീസ് സുഹൃത്തുക്കളെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസമാണ് വെട്ടും മർദനവുമേറ്റ് ഉണ്ണിയെ കർണാകയിലെ പുഴയിൽ മരിച്ച നിലയിൽ കാണപ്പെട്ടത്.
മൃതദേഹം ഇന്ന് ഉച്ചയോടെ വീട്ടിലെത്തിച്ചു.നിരവധി കേസിലെ പ്രതിയായ ഉണ്ണിയുടെ കൊലപാതകം ഗുണ്ടാ പകയാണെന്നാണ് പോലീസ് നിഗമനം. പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിക്കഴിഞ്ഞെങ്കിലേ മരണകാരണം വ്യക്തമാകൂ. സംഭവത്തിൽ കൂടുതൽ തെളിവുകൾ ലഭിക്കുന്നതിനായി ഉണ്ണിയുടെ കൂടെ ഉണ്ടായിരുന്നതായി പറയുന്നവരെ കസ്റ്റഡിലെടുക്കണം. സംഭവശേഷം ഇവർ ഒളിവിലാണ്.