ചേർത്തല: എൻസിപി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കുഴഞ്ഞുവീണു മരിച്ചു. തണ്ണീർമുക്കം പഞ്ചായത്ത് 9-ാം വാർഡിൽ പുഞ്ചചിറയിൽ വിനോദ് പുഞ്ചച്ചിറ (55) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം ഏഴോടെ വീടിന് സമീപത്ത് സംസാരിച്ചു നിൽക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് അംഗം, എൻസിപി ജില്ലാ സെക്രട്ടറി, ചേർത്തല നിയോജക മണ്ഡലം പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. പരേതരായ രാമകൃഷ്ണന്റെയും കാഞ്ചനവല്ലിയുടെയും മകനാണ്. അവിവാഹിതനാണ്. സഹോദരങ്ങൾ: അശോകൻ, ഷൈല, പ്രസന്നകുമാരി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ശേഷം വീട്ടുവളപ്പിൽ. വിനോദ് പുഞ്ചച്ചിറയുടെ നിര്യാണത്തിൽ എൻസിപി സംസ്ഥാന പ്രസിഡന്റ് തോമസ് ചാണ്ടി എംഎൽഎയും, ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രനും അനുശോചിച്ചു.