വിഷു ആഘോഷിക്കാൻ അമ്മയ്‌ക്കൊപ്പം ബന്ധുവീട്ടിലേക്ക് പോയ ഏഴുവയസുകാരി തോട്ടിൽ വീണ് മരിച്ചു

ആ​ല​പ്പു​ഴ: ഏ​ഴ് വ​യ​സു​കാ​രി കാ​ൽ വ​ഴു​തി തോ​ട്ടി​ൽ വീ​ണു മ​രി​ച്ചു. ആ​ല​പ്പു​ഴ നെ​ടു​മു​ടി ക​ള​രി​പ​റ​മ്പി​ൽ തീ​ർ​ഥ​യാ​ണ് മ​രി​ച്ച​ത്. വി​ഷു ആ​ഘോ​ഷി​ക്കാ​ൻ അ​മ്മ​യോ​ടോ​പ്പം ബ​ന്ധു വീ​ട്ടി​ൽ പോ​യ​താ​യി​രു​ന്നു തീ​ർ​ഥ. രാ​വി​ലെ കൂ​ട്ടു​കാ​ർ​ക്കൊ​പ്പം ക​ളി​ക്കു​ന്ന​തി​നി​ടെ കാ​ൽ വ​ഴു​തി തോ​ട്ടി​ൽ വീ​ഴു​ക​യാ​യി​രു​ന്നു.

കു​ട്ടി​യെ ര​ക്ഷി​ക്കാ​ൻ അ​മ്മ​യും തോ​ട്ടി​ലേ​ക്ക് എ​ടു​ത്തു​ചാ​ടി​യെ​ങ്കി​ലും ര​ക്ഷി​ക്കാ​ൻ സാ​ധി​ച്ചി​ല്ല. കു​ട്ടി​യെ ക​ര​ക്കെ​ത്തി​ച്ച ശേ​ഷം ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​ന് ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ക്കും.

Related posts

Leave a Comment