ലോകത്ത് ഓരോ നിമിഷവും പുതുതായ കണ്ടുപിടുത്തങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. എന്നാൽ അടുത്തിടെ നടന്നൊരു കണ്ടുപിടുത്തം എല്ലാവരെയും ഞെട്ടിച്ചുകളഞ്ഞു. മനുഷ്യന്റെ മരണം എപ്പോഴായിരിക്കും എന്ന് പ്രവചിക്കാൻ കഴിയുന്ന കൃത്രിമബുദ്ധിയാണ് ഓസ്ട്രേലിയയിലെ അഡ്ലെയ്ഡ് സർവകലാശാലയിലെ ഗവേഷകർ കണ്ടുപിടിച്ചിരിക്കുന്നത്.
മനുഷ്യന്റെ അവയവങ്ങളുടെ ചിത്രം നോക്കി അവൻ എത്രകാലം ജീവിച്ചിരിക്കുമെന്നു പ്രവചിക്കാൻ കഴിയുമെന്നാണ് ഈ ശാസ്ത്രജ്ഞർ അവകാശപ്പെടുന്നത്. ഈ ഉപകരണം ഉപയോഗിച്ച് 48 രോഗികളുടെ നെഞ്ചിൽ പരിശോധന നടത്തി അവരുടെ മരണം പ്രവചിക്കുകയായിരുന്നു. അതിൽ 69 ശതമാനം കൃത്യമാവുകയും ചെയ്തെന്ന് ഇവർ അവകാശപ്പെടുന്നു.
ഇത്തരത്തിൽ പ്രവചിക്കുന്നതു മൂലം ഡോക്ടർമാർക്ക് രോഗിയെ കൃത്യമായി ചികിത്സിക്കാൻ സാധിക്കുമെന്നാണ് സർവകലാശാലയിലെ ഡോക്ടർ ലൂക്ക് ഓക്ഡൈൻ റെയ്നറിന്റെ വാദം. ഓരോ അവയവത്തിന്റെയും ആരോഗ്യത്തെ അളക്കാൻ ഡോക്ടർമാർക്ക് പലപ്പോഴും കഴിയാറില്ലന്നും അദേഹം കൂട്ടിച്ചേർത്തു.