ഭക്ഷണപ്പൊതി ലഭിക്കുന്നതിനെ ചൊല്ലിയുള്ള മർദനത്തിൽ യുവാവിന് ദാരുണാന്ത്യം. മുംബൈയിലെ സബർബൻ ചെമ്പൂരിലെ ഒരു ഹോട്ടൽ കം-ബാറിലാണ് സംഭവം. യുവാവും രണ്ട് പ്രതികളും തമ്മിൽ ഭക്ഷണപ്പൊതി ലഭിക്കുന്നതിനെ ചൊല്ലിയാണ് തർക്കമുണ്ടായത്.
സംഭവത്തിന് ശേഷം രണ്ട് പ്രതികൾ സ്ഥലത്ത് നിന്നും രക്ഷപ്പെട്ടു. എന്നാൽ ഇവരെ പിന്നീട് അറസ്റ്റ് ചെയ്തു. അനിൽ രൺഡിവെയും ബാറിൽ ഉണ്ടായിരുന്ന രണ്ടുപേരും തമ്മിൽ തങ്ങളിൽ ആരാണ് ആദ്യം ഭക്ഷണപ്പൊതി എടുക്കുക എന്നതിനെ ചൊല്ലി തർക്കമുണ്ടായതായി പോലീസ് പറഞ്ഞു.
തുടർന്ന് ഇരുവരും രൺഡിവിനെ മർദിക്കാൻ തുടങ്ങി. പ്രതികളിൽ ഒരാൾ യുവാവിന്റെ തലയിൽ അടിച്ചു.
ഇരുവർക്കുമെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 302 (കൊലപാതകത്തിനുള്ള ശിക്ഷ) ഉൾപ്പെടെയുള്ള വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്നും പോലീസ് പറഞ്ഞു.