മലപ്പുറം: പെരിന്തൽമണ്ണയ്ക്ക് സമീപം ഒരു കുടുംബത്തിലെ മൂന്ന് പേർ വെന്ത് മരിച്ച നിലയിൽ. മേലാറ്റൂർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
പലയന്തോൾ മുഹമ്മദ്, ഭാര്യ ജാസ്മിൻ, ദമ്പതികളുടെ 10 വയസുകാരിയായ മകൾ ഫാത്തിമ സഫ എന്നിവരാണ് മരിച്ചത്. പരിക്കേറ്റ അഞ്ച് വയസുകാരിയായ മകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഭാര്യയെയും മക്കളെയും ഗുഡ്സ് ഓട്ടോയിൽ പൂട്ടിയിട്ടതിന് ശേഷം മുഹമ്മദ് തീകൊളുത്തുകയായിരുന്നുവെന്നാണ് സംശയിക്കുന്നത്. പിന്നീട് ഇയാൾ സമീപത്തെ കിണറ്റിലേക്ക് ചാടി.
ഭർത്താവിന്റെ മൃതദേഹം കിണറ്റിൽ നിന്നുമാണ് കണ്ടെത്തിയത്. പോലീസ് സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്. ഗുഡ്സ് ഓട്ടോ പൂർണമായും കത്തിനശിച്ചിട്ടുണ്ട്.