എറണാകുളം: വൈപ്പിൻ എളങ്കുന്നപ്പുഴയിൽ ഭാര്യവീട്ടിലെ സംഘർഷത്തിനിടെ ബന്ധുക്കളുടെ അടിയേറ്റ് യുവാവ് മരിച്ചു. പുതുവൈപ്പ് സ്വദേശി ബിബിൻ ബാബു(35) ആണ് മരിച്ചത്.
ബിബിനും ഭാര്യയുമായുള്ള കുടുംബപ്രശ്നത്തെപ്പറ്റി നടന്ന വാഗ്വാദത്തിനിടെയാണ് സംഭവം നടന്നത്. ബിബിന്റെ ഭാര്യാപിതാവ്, ഭാര്യാ സഹോദരൻ എന്നിവർ ചേർന്ന് ഇയാളെ ആക്രമിക്കുകയായിരുന്നു.
സംഘർഷത്തിൽ പരിക്കേറ്റ ഇരുവരും ആശുപത്രിയിൽ ചികിത്സ തേടി. ഇരുവർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തതായും സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.