കോൽക്കത്ത: ബംഗാളില്‍ ഭാര്യയെ കൊലപ്പെടുത്തി കഷണങ്ങളാക്കി ഉപേക്ഷിച്ച് യുവാവ്. സില്‍ഗുരിയിലാണ് സംഭവം.
രേണുക ഖാത്തൂണ്‍ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. മറ്റൊരാളുമായി അവിഹിത ബന്ധം പുലര്‍ത്തുന്നുവെന്ന സംശയത്തെ തുടര്‍ന്നാണ് രേണുകയെ ഭര്‍ത്താവ് മൊഹ്ദ് അന്‍സറുള്‍ കൊലപ്പെടുത്തിയത്.
തുടര്‍ന്ന് മൃതദേഹം രണ്ട് കഷണങ്ങളാക്കി മുറിച്ചതിന് ശേഷം ഇയാള്‍ കനാലില്‍ ഉപേക്ഷിക്കുകയായിരുന്നു.
സംഭവം നടന്ന് പത്ത് ദിവസങ്ങള്‍ക്ക് ശേഷമാണ് ഇയാള്‍ പോലീസിനോട് കുറ്റം സമ്മതിച്ചത്. മൃതദേഹം കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
മറ്റൊരാളുമായി അവിഹിത ബന്ധം പുലര്‍ത്തുന്നുവെന്ന സംശയം! ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി ഉപേക്ഷിച്ചു; യുവാവ് പിടിയിൽ
